Currency

ഇസിആര്‍ പാസ്‌പോര്‍ട്ട് മാറ്റാന്‍ നോട്ടറിയുടെ സാക്ഷ്യപത്രം ആവശ്യമില്ല

സ്വന്തം ലേഖകന്‍Saturday, December 17, 2016 12:35 pm

എസ്എസ്എല്‍സി യോഗ്യതയില്ലാത്തവര്‍ക്ക് നല്‍കിവരുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍, ക്ലിയറന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തിലേക്ക് (ഇസിഎന്‍ആര്‍) മാറ്റാന്‍ ഇനി നോട്ടറിയുടെ സാക്ഷ്യപത്രം ആവശ്യമില്ല. ചില പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ മാത്രം നടപ്പാക്കിയ രീതി ഇന്ത്യ മുഴുവനും ബാധകമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി.

തിരുവനന്തപുരം: വിദേശത്തു പോകാനൊരുങ്ങുന്ന എസ്എസ്എല്‍സി യോഗ്യതയില്ലാത്തവര്‍ക്ക് നല്‍കിവരുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍, ക്ലിയറന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തിലേക്ക് (ഇസിഎന്‍ആര്‍) മാറ്റാന്‍ ഇനി നോട്ടറിയുടെ സാക്ഷ്യപത്രം ആവശ്യമില്ല. ചില പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ മാത്രം നടപ്പാക്കിയ രീതി ഇന്ത്യ മുഴുവനും ബാധകമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി.

ഇത്തരം പാസ്‌പോര്‍ട്ടുള്ളവര്‍ ജോലിയില്‍ കയറണമെങ്കില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) ഓഫിസില്‍നിന്ന് താല്‍ക്കാലിക ഇസിഎന്‍ആര്‍ സര്‍ട്ടിഫിക്കറ്റ് നേടണം. തൊഴില്‍ ഏജന്‍സിയിലും മറ്റും പരിശോധന നടത്തിയശേഷമേ പിഒഇ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുള്ളൂ. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോകാന്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇനിമുതല്‍ വിദേശത്തു മൂന്നു വര്‍ഷം ജോലി ചെയ്തു കഴിഞ്ഞാല്‍ പഴയ പാസ്‌പോര്‍ട്ട് മാറ്റി ഇസിഎന്‍ആര്‍ ആക്കാം. ഇതിനായി പാസ്‌പോര്‍ട്ട് ഓഫിസില്‍നിന്നോ സേവാ കേന്ദ്രത്തില്‍നിന്നോ സൈറ്റില്‍നിന്നോ ലഭിക്കുന്ന ഫോം സ്വയം പൂരിപ്പിച്ചു കൊടുത്താല്‍ മതിയാകും.

ആദായനികുതി നല്‍കുന്നവര്‍ക്കും വിദേശത്തു മൂന്നു വര്‍ഷത്തിലധികം താമസിച്ചവര്‍ക്കും എസ്എസ്എല്‍സി യോഗ്യതയില്ലെങ്കിലും നോണ്‍ ഇസിആര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. സാധാരണ അപേക്ഷയുടെ അതേ ഫീസേയുള്ളൂ. വിദ്യാഭ്യാസ യോഗ്യതയില്ലെങ്കില്‍പോലും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ട് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

7 thoughts on “ഇസിആര്‍ പാസ്‌പോര്‍ട്ട് മാറ്റാന്‍ നോട്ടറിയുടെ സാക്ഷ്യപത്രം ആവശ്യമില്ല”

  1. Ethel says:

    I was wondering if you ever considered changing the
    structure of your blog? Its very well written; I love what youve got to say.
    But maybe you could a little more in the way of content so people could connect with it
    better. Youve got an awful lot of text for only having 1 or 2 pictures.
    Maybe you could space it out better?

  2. Sunny says:

    My brother recommended I might like this website.
    He was entirely right. This post actually made my day.
    You can not imagine simply how much time I had spent for this info!
    Thanks!

  3. This website certainly has all the info I needed concerning this subject and didn’t know who to ask.

Comments are closed.

Top
x