എൻഎച്ച്എസിൽ ചികിത്സ തേടി വരുന്നവർ തിരിച്ചറിയൽ രേഖയായി പാസ്സ്പോർട്ട് ഹാജരാക്കണമെന്ന നിർദേശം അപ്രായോഗികമെന്ന് എൻഎച്ച്എസ് മേധാവികളും നേഴ്സുമാരും ഡോക്റ്റർമാരും അഭിപ്രായപ്പെട്ടു.
ലണ്ടൻ: എൻഎച്ച്എസിൽ ചികിത്സ തേടി വരുന്നവർ തിരിച്ചറിയൽ രേഖയായി പാസ്സ്പോർട്ട് ഹാജരാക്കണമെന്ന നിർദേശം അപ്രായോഗികമെന്ന് എൻഎച്ച്എസ് മേധാവികളും നേഴ്സുമാരും ഡോക്റ്റർമാരും അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ അപര്യാപ്തതയും മൂലം ഏറെ പ്രയാസം നേരിടുന്ന രോഗികൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കാൻ മാത്രമാണ് ഈ നിർദേശം ഉപകരിക്കുകയുള്ളുവെന്ന് ജീവനക്കാർ പറയുന്നു.
പാസ്സ്‌പോർട്ടില്ലാത്ത സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ആളുകൾക്ക് ചികിത്സ നിഷേധിക്കപ്പെടാൻ ഇത് കാരണമാകുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ പീറ്റർബറോ, സ്റ്റാംഫോർഡ് ആശുപത്രികളിൽ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതി ദേശവ്യാപകമായി നടപ്പിലാക്കാനാണ് ഗവൺമെന്റിന്റെ നീക്കം. ഇതുവഴി അർഹതയില്ലാത്തവർ ചികിത്സ തേടുന്ന തടയാമെന്നും അതുവഴി പ്രതിവർഷം 500 മില്യൺ പൗണ്ട് ലാഭിക്കാനാകുമെന്നുമാണ് ഗവൺമെന്റിന്റെ വാദം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.