Currency

സ്വദേശിവല്‍ക്കരണം: കുവൈത്തില്‍ പിഴ വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Monday, November 18, 2019 4:06 pm

കുവൈത്ത് സിറ്റി: സ്വദേശി സംവരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കുന്ന പിഴ വര്‍ധിപ്പിച്ചു. അധികമായുള്ള ഓരോ വിദേശ തൊഴിലാളിക്കും സ്ഥാപനം 300 ദിനാര്‍ വീതം പിഴ അടക്കണമെന്ന് ദേശീയ തൊഴില്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ അല്‍ ഷഹലാനി അറിയിച്ചു. നിലവില്‍ 100 ദിനാര്‍ ആണ് പിഴ.

25ല്‍ കൂടുതല്‍ ജീവനക്കാരുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശികള്‍ക്ക് തൊഴില്‍ സംവരണമുണ്ട്. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത നിരക്കിലാണ് സംവരണ തോത്. സ്വദേശികള്‍ക്ക് പകരം വിദേശികളെ നിയമിക്കുന്ന പ്രവണത ഇല്ലാതാക്കാനാണ് പിഴ ഈടാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x