Currency

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുബായിലെത്തുന്നവര്‍ക്ക് ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; തീരുമാനം പ്രാബല്ല്യത്തില്‍

സ്വന്തം ലേഖകന്‍Tuesday, December 8, 2020 1:40 pm

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദുബായ വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇനി മുതല്‍ കോവിഡ് നെഗറ്റീവ് റിസള്‍ട്ട് കൈയില്‍ കരുതേണ്ടതില്ല. ദുബായ് വിമാനത്താവളത്തില്‍ നടത്തുന്ന പി.സി.ആര്‍ ടെസ്റ്റ് മാത്രം മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡ് പ്രോട്ടോകാള്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബര്‍ ആറ് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഫ്‌ലൈ ദുബായ് വിമാന കമ്പനികള്‍ ഇതു സംബന്ധിച്ച അറിയിപ്പും യാത്രക്കാര്‍ക്ക് നല്‍കി. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വദേശികള്‍ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും യാത്ര പുറപ്പെടും മുമ്പുള്ള പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഈ ആനുകൂല്യം.

യു.എ.ഇയിലെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ നിലവിലെ നിബന്ധന തുടരും. ഹത്ത ഉള്‍പ്പെടെ കര മാര്‍ഗം ദുബായിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുെമ്പടുത്ത പി.സി.ആര്‍ നെഗറ്റീവ് റിസല്‍ട്ട് വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x