Currency

ഒക്ടോബർ ഒന്ന് മുതൽ യുഎഇയിൽ പെട്രോൾ വില ആറ് ഫിൽസ് വർദ്ധിക്കും

സ്വന്തം ലേഖകൻFriday, September 30, 2016 8:31 am

യുഎഇയിൽ പെട്രോൾ വില ശനിയാഴ്ച മുതൽ വർദ്ധിക്കും. ആഗോള ക്രൂഡ് ഓയിൽ വില ആറ് ശതമാനം വർദ്ധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നത്.

അബു ദാബി: യുഎഇയിൽ പെട്രോൾ വില ശനിയാഴ്ച മുതൽ വർദ്ധിക്കും. ആഗോള ക്രൂഡ് ഓയിൽ വില ആറ് ശതമാനം വർദ്ധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നത്. 2008 നു ശേഷം ആദ്യമായി എണ്ണയുല്പാദനം നിർത്താൻ ലോകത്തിലെ മുൻനിര എണ്ണയുൽപ്പാദന രാജ്യങ്ങൾ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയിൽ വില വർദ്ധിച്ചത്.

പുതുക്കിയ വില ചുവടെ കൊടുക്കുന്നു

അൺലെഡഡ് പെട്രോൾ98 – Dh1.81

പെട്രോൾ95 – 1.70

സൂപ്പർ98 -Dh1.81

സ്പെഷൽ95 – Dh1.70

ഇപ്ലസ്91 – Dh1.63

അതേസമയം ഡീസൽ വില 2.3 ശതമാനം വർദ്ധിച്ച് Dh1.76 ആയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x