Currency

ബ്രിട്ടണിൽ കുറഞ്ഞ ശമ്പളം മണിക്കൂറിന് 7.50 പൗണ്ടായി ഉയർത്തുന്നു

സ്വന്തം ലേഖകൻThursday, November 24, 2016 12:46 pm

ബ്രിട്ടണിൽ അടുത്ത ഏപ്രില്‍ മുതല്‍ കുറഞ്ഞ ശമ്പളം മണിക്കൂറിന് 7.50 പൗണ്ടാക്കി ഉയർത്തും. ഇത് സംബന്ധിച്ച ഓട്ടം സ്റ്റേറ്റുമെന്റ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചു.

ലണ്ടൻ: ബ്രിട്ടണിൽ അടുത്ത ഏപ്രില്‍ മുതല്‍ കുറഞ്ഞ ശമ്പളം മണിക്കൂറിന് 7.50 പൗണ്ടാക്കി ഉയർത്തും. ഇത് സംബന്ധിച്ച ഓട്ടം സ്റ്റേറ്റുമെന്റ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചു. നിലവില്‍ ബ്രിട്ടനിലെ കുറഞ്ഞ വേതനം മണിക്കൂറിന് 7.20 പൗണ്ടാണ്. 24 വയസിനു മുകളിലുള്ളവര്‍ക്കു ലഭിക്കേണ്ട മിനിമം വേതനമാണിത്. ഇതോടൊപ്പം നികുതിയില്ലാത്ത വരുമാന പരിധി 11500 പൗണ്ട് വരെയാക്കും.

മിനിമം വേതനത്തിൽ വർധന വരുന്നതോടെ മുഴുവന്‍ സമയ ജോലിക്കാരന് ശമ്പളത്തില്‍ വര്‍ഷം തോറും അഞ്ഞൂറ് പൗണ്ട് കൂടുതൽ ലഭിക്കും. 2020 ഓടെ കുറഞ്ഞ കൂലി മണിക്കൂറിന് ഒമ്പത് പൗണ്ടായി ഉയര്‍ത്തുമെന്നതാണ് സർക്കാർ ലക്ഷ്യം. അതേസമയം രാജ്യത്തു വര്‍ദ്ധിച്ചുവരുന്ന ജീവിത ചിലവു നോക്കുമ്പോള്‍ ഈ വര്‍ധന അപര്യാപ്തമാണെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x