
ദുബായ്: രാജ്യത്തെ നിരത്തുകളിലെ വേഗപരിധിയും വേഗപരിധി ലംഘനത്തിനുള്ള പിഴയും കുറയ്ക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാം. ഗതാഗത വകുപ്പിന്റെ മേധാവിയും ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫുമായ മേജര്‍ ജനറല്‍ മുഹമ്മദ് അള് സഫീന്‍ അമീന് ആണ് ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വേഗപരിധി 20 കിലോമീറ്ററായി തുടരണമോ അതോ കുറയ്ക്കണോയെന്നും പിഴ 600 ദിര്‍ഹത്തില്‍ നിന്ന് മുന്നൂറായി കുറയ്ക്കണോ എന്നുമാണ് അമീന് ചോദിച്ചിരിക്കുന്നത്. 300 ഓളം പേര് ഇതിനോട് പ്രതികരിക്കുകയും അഞ്ഞൂറ് പേര് റിട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം അഭിപ്രായം രേഖപ്പെടുത്തുന്നവരില്‍ ഭൂരിപക്ഷം പേര് വേഗപരിധി കുറയ്ക്കുന്നതിനെയാണ് പിന്തുണയ്ക്കുന്നതെങ്കില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്യും. എന്നാല്‍ കൂടുതല്‍ പേര് എതിര്‍ക്കുകയാണെങ്കില്‍ വേഗപരിധി ഇപ്പോഴുള്ളത് പോലെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.