
ലണ്ടൻ: ജിപിയെ കാണാനാകാതെ രോഗികള്‍ വലയുന്നത് പതിവായതിനെ തുടർന്ന് ജിപിമാര്‍ക്ക് അന്ത്യശാസനവുമായി തെരേസ മേ. ദിവസവും 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യാനാണ് നിര്‍ദ്ദേശം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ജിപിമാര്‍ പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം വേതനത്തില്‍ കുറവുവരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ദിവസവും എത്ര രോഗിയെ പരിശോധിച്ചെന്നും എന്തൊക്കെ ചികിത്സ നല്കിയെന്നുമുള്ള വിവരങ്ങളും ജിപിമാര്‍ റിപ്പോർട്ട് ചെയ്യണം. ജിപിമാരില്‍ ആയിരക്കണക്കിന് പേര് നിശ്ചിത സമയം സേവനമനുഷ്ഠിക്കുന്നില്ലെന്നും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കാറില്ലെന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ നിർദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.