തുറമുഖം ലീസിനു നൽകി 7 ലക്ഷം കോടി ഡോളർ വരെ നേടാമെന്നായിരുന്നു വിക്റ്റോറിയൻ സർക്കാറിന്റെ കണക്കുകൂട്ടൽ. പ്രതീക്ഷതിലും കൂടുതൽ തുകയാണു ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
മെൽബൺ: മെൽബൺ തുറമുഖം 9.7 ലക്ഷം കോടി ഡോളറിന് ലീസിനു നൽകി. തുറമുഖം ലീസിനു നൽകി 7 ലക്ഷം കോടി ഡോളർ വരെ നേടാമെന്നായിരുന്നു വിക്റ്റോറിയൻ സർക്കാറിന്റെ കണക്കുകൂട്ടൽ. പ്രതീക്ഷതിലും കൂടുതൽ തുകയാണു ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
50 വര്‍ഷത്തേക്കാണു കരാർ. ലോണ്‍സ്‌ഡെയ്ല്‍ കണ്‍സോര്‍ഷ്യമാണ് 9.7 ലക്ഷംകോടി ഡോളറിന് മെല്‍ബണ്‍ തുറമുഖത്തിന്റെ നടത്തിപ്പ് സ്വന്തമാക്കിയത്.
ലോണ്‍സ്‌ഡെയ്‌ലുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നെന്ന് വിക്ടോറിയന്‍ പ്രമീയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസാണു അറിയിച്ചത്. കരാർ അനുസരിച്ച് ലഭിച്ചിരിക്കുന്ന തുക സംസ്ഥാനത്തിന്റെ പ്രാദേശികവും ഗ്രാമീണവുമായ മേഖലകളില്‍ വളർച്ചയ്ക്കായി വിനിയോഗിക്കുന്നതയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.