Currency

യുകെയിലെ ജനജീവിതത്തെ ദുരിതത്തിലാക്കി ശീതക്കാറ്റ്

സ്വന്തം ലേഖകൻThursday, January 12, 2017 8:11 am

മണിക്കൂറില്‍ 93 മൈല്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.

ലണ്ടൻ: ശീതക്കാറ്റ് രാജ്യത്തെ ജനജീവിതത്തെ ദുരിതത്തിലാക്കി രാജ്യത്ത് ശീതക്കാറ്റ് വീശാൻ തുടങ്ങി. മണിക്കൂറില്‍ 93 മൈല്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.

ആ വാരാന്ത്യം വരെ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡ്, മധ്യ ന്യൂകാസില്‍ എന്നിവിടങ്ങളിലാണ് ശീതക്കാറ്റ് ജനജീവിതത്തെ കൂടുതൽ പ്രതികൂലമായി ബാധിച്ചത്. വരും ദിവസങ്ങളിൽ സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും ശീതക്കാറ്റിന് സാധ്യണ്യുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

തെക്കന്‍ യോര്‍ക്ക്‌ഷെയറിലെ ഹൈ ബ്രാഡ്ഫീല്‍ഡിലാണ് മണിക്കൂറില്‍ 93 മൈല്‍ വേഗതയിലാണ് കാറ്റ് വീശിയത്. സ്‌കോട്ട്‌ലന്‍ഡില്‍ വരും ദിവസങ്ങളില്‍ താപനില മൈനസ് അഞ്ചാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x