Currency

ബഹ്റൈനിൽ 4,200 പാർപ്പിടങ്ങൾ വിതരണം ചെയ്യുന്നു

സ്വന്തം ലേഖകൻWednesday, April 5, 2017 9:28 pm

4200 പാർപ്പിടങ്ങൾ ബഹ്‌റൈനിലെ പൗരന്മാർക്ക് വിതരണം ചെയ്യാൻ കിരീടാവകാശിയും ഡെപ്യുട്ടി സുപ്രീം കമാൻഡറും, ഫസ്റ്റ് ഡെപ്യുട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശിച്ചു

മനാമ : നാലായിരത്തി ഇരുനൂറോളം പാർപ്പിടങ്ങൾ ബഹ്‌റൈനിലെ പൗരന്മാർക്ക് വിതരണം ചെയ്യാൻ കിരീടാവകാശിയും ഡെപ്യുട്ടി സുപ്രീം കമാൻഡറും, ഫസ്റ്റ് ഡെപ്യുട്ടി പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശിച്ചു.

2016-ൽ  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 6200 പാർപ്പിടങ്ങൾ പൗരന്മാർക്ക് നൽകിയ പദ്ധതിയുടെ തുടർച്ചയായാണ് ഈ തീരുമാനം. എല്ലാ ബഹ്‌റൈനികൾക്കും പാർപ്പിട സൗകര്യം ഉറപ്പാക്കുവാനും ഇപ്പോഴുള്ള കാര്യക്ഷമതയോടെ തന്നെ പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാനും അദ്ദേഹം ആവശ്യപ്പെട്ടു.

ബഹ്‌റൈൻ ഇക്കോണോമിക് വിഷൻ 2030-നെ പിന്തുണയ്ക്കുന്ന ഈ പ്രവർത്തനങ്ങൾ രാജ്യത്തെ പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഭരണകൂടത്തിനുള്ള താത്പര്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x