Currency

നികുതിയുടെ മറവില്‍ അമിതവില ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍Thursday, October 5, 2017 12:56 pm

അമിതവില ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കെതിരെയാണ് സാമ്പത്തിക മന്ത്രാലയ അധികൃതര്‍ നടപടി സ്വീകരിച്ചത്. പുകയില ഉല്‍പന്നങ്ങള്‍ക്കും ഊര്‍ജപാനീയങ്ങള്‍ക്കും ശീതളപാനീയങ്ങള്‍ക്കുമാണു സ്ഥാപനങ്ങള്‍ അമിതവില വാങ്ങിയിരുന്നത്.

ദുബായ്: നികുതിയുടെ മറവില്‍ അമിതവില ഈടാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. അമിതവില ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കെതിരെയാണ് സാമ്പത്തിക മന്ത്രാലയ അധികൃതര്‍ നടപടി സ്വീകരിച്ചത്. പുകയില ഉല്‍പന്നങ്ങള്‍ക്കും ഊര്‍ജപാനീയങ്ങള്‍ക്കും ശീതളപാനീയങ്ങള്‍ക്കുമാണു സ്ഥാപനങ്ങള്‍ അമിതവില വാങ്ങിയിരുന്നത്.

എക്‌സൈസ് നികുതി നിലവില്‍ വന്നതിനെ തുടര്‍ന്നാണ് സാധനങ്ങള്‍ക്കു വില കൂടിയതെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയത്. ഇത്തരം എട്ടു സ്ഥാപനങ്ങളെക്കുറിച്ചു ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു മന്ത്രാലയം പരിശോധന നടത്തി തട്ടിപ്പു കണ്ടെത്തുകയായിരുന്നു.

നിയമലംഘനങ്ങള്‍ തടയാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയ അധികൃതര്‍ പരിശോധന തുടരും. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതടക്കുമുള്ള ശിക്ഷാ നടപടികള്‍ അടുത്തഘട്ടത്തിലുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. വിലകൂട്ടി വില്‍ക്കുന്ന സ്ഥാപനങ്ങളെ പൊതുജനങ്ങള്‍ക്കു തിരിച്ചറിയാന്‍ ഇതു സഹായകമാകും.

വ്യാപാര സ്ഥാപനങ്ങള്‍ മാത്രമല്ല എമിറേറ്റിലെ റസ്റ്ററന്റുകളും അമിതവില വാങ്ങരുതെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. സാമ്പത്തിക മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങിയശേഷമാണു നികുതിക്കു ശേഷമുള്ള വില നിശ്ചയിക്കേണ്ടത്. വ്യാപാരത്തില്‍ വഞ്ചന കാണിച്ച് അമിതവില ഈടാക്കുന്നതായി കണ്ടെത്തിയാല്‍ 600545555 എന്ന നമ്പരില്‍ പരാതിപ്പെടാനാണു മന്ത്രാലയത്തിന്റെ നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x