Currency

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ ആത്മഹത്യ വർധിക്കുന്നു

സ്വന്തം ലേഖകൻFriday, January 27, 2017 9:59 pm

ജീവനക്കാർക്ക് നേരെയുള്ള അക്രമസംഭവങ്ങളും കൂടിയിട്ടുണ്ട്.

ലണ്ടൺ: ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. 2016ൽ ഇവിടെ 119 തടവുകാരാണ് ആത്മഹത്യ ചെയ്തതെന്ന് നിയമമന്ത്രാലയം അറിയിച്ചു. 1978 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.

37,784 പേര്‍ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയുമുണ്ടായി. മിൽട്ടണ്‍ കെയ്‌നീസിലെ വുഡ്ഹിൽ ജയിലിലാണ് ഏറ്റവുമധികം ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്- ഏഴ്. ബ്രിസ്‌റ്റോളിൽ അഞ്ചും ബെഡ്‌ഫോർഡ്, എക്‌സെറ്റർ, ഹംബർ, ലീഡ്‌സ്, മാഞ്ചസ്റ്റർ ജയിലുകളില്‍ നാലും ആത്മഹത്യകൾ നടന്നു.

ഇതോടൊപ്പം ജീവനക്കാർക്ക് നേരെയുള്ള അക്രമസംഭവങ്ങളും കൂടിയിട്ടുണ്ട്. 25,049 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജീവനക്കാരെ ആക്രമിക്കുന്ന സംഭവത്തിൽ മുൻവർഷങ്ങളെക്കാൾ 40 ശതമാനം വർധനയാണ്  ഉണ്ടായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x