Currency

ജീവനക്കാരുടെ താമസസ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം; നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍Thursday, November 26, 2020 4:46 pm
saudi-0
Villa-kochi-Kerala

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളും സ്വന്തം ജീവനക്കാരുടെ താമസ സ്ഥലങ്ങളുടെ വിവരങ്ങള്‍ സൗദി പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് കീഴിലെ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം വിദേശികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കുന്നതും നിര്‍ത്തിവെക്കും. ഇതോടെ ഇഖാമ പുതുക്കാന്‍ കഴിയാതെയാവും.

ജീവനക്കാരുടെ വ്യക്തിഗതവും കൂട്ടായുള്ളതുമായ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്‌വര്‍ക്കിലെ ഗ്രൂപ്പ് ഹൗസിങ് പ്ലാറ്റ്‌ഫോമില്‍ വെളിപ്പെടുത്തണം. സ്ഥാപനങ്ങള്‍ പാലിക്കേണ്ട വ്യക്തവും നിര്‍ണിതവുമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തൊഴിലാളികളുടെ ജോലി സാഹചര്യങ്ങള്‍ക്ക് നിരക്കുന്ന അനുയോജ്യമായ താമസസൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തുകയും ചെയ്യും.

കൂട്ടായതും വ്യക്തിഗതവുമായ പാര്‍പ്പിട യൂനിറ്റുകളുടെ വിഭാഗങ്ങള്‍, അവ വാടകക്കെടുത്തതാണോ, അതല്ല സ്വന്തം ഉടമസ്ഥതയിലുള്ളതാണോ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x