
ദുബായ്: ബില്‍വ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന ഏജ്യുകഫെ വിദ്യഭ്യാസകരിയര്‍ മേളയില്‍ ലോക പ്രശസ്ത പ്രചോദന പ്രഭാഷകയും ജനപ്രിയ എഴുത്തുകാരിയുമായ പ്രിയ കുമാറിന്റെ പ്രഭാഷണം. ‘ഗള്‍ഫ് മാധ്യമ’ത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂളിലാണ് മേള നടക്കുന്നത്. അറിവിന്റെയും ജീവിത വിജയത്തിന്റെയും എളുപ്പ വഴികളിലേക്ക് ശ്രോതാക്കളെ ആനയിക്കുന്ന പ്രിയയുടെ പ്രഭാഷണം മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാവും.
പ്രചോദനദായകമായ എട്ടു പുസ്തകങ്ങളുടെ കര്‍ത്താവായ അവര്‍ ഒന്നര പതിറ്റാണ്ടിലേറെയായി കോര്‍പ്പറേറ്റ് പരിശീലന മേഖലയില്‍ മൂല്യമേറിയ വ്യക്തിത്വമാണ്. 600 ലേറെ ഫൊര്‍ച്യൂണ്‍ കമ്പനികളുടെ പരിശീലകയായ പ്രിയ വനിതാ ഫയര്‍വാക് പരിശീലക സര്‍ട്ടിഫിക്കറ്റുള്ള ആദ്യ ഇന്ത്യക്കാരിയാണ്. ഇവരുടെ പുസ്തകങ്ങള്‍ക്ക് 10 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ഉള്ളില്‍ അവഗണിക്കപ്പെട്ടുകിടക്കുന്ന ശേഷികളും നൈപുണ്യങ്ങളും പുറത്തെടുത്ത് ആതമിശ്വാസത്തോടെ മുന്നേറാന്‍ പ്രചോദനം പകരുന്നതാണ് പ്രിയ കുമാറിന്റെ പ്രഭാഷണമെന്ന് സാക്ഷ്യപ്പെടുത്തുന്നത് പ്രമുഖരാണ്. അവരുടെ പ്രഭാഷണം കേള്‍വിക്കാരുടെ ജീവിതവും കാഴ്ചപ്പാടുകളും മാറ്റിമറിക്കുമെന്ന് പറയുന്നവരും ധാരാളം. ‘ലൈസന്‍സ് ടു ലിവ്, അയാം അനദര്‍ യു, ദ ഇന്‍സ്പിരേഷന്‍ ജേണി ഓഫ് എ ഹിറോ എന്നിവ ഈ ചണ്ഡീഗഡുകാരിയുടെ പ്രശസ്തമായ പുസ്തകങ്ങളാണ്.
നിരവധി ദേശീയ പത്രങ്ങളില്‍ കോളമെഴുത്തുകാരിയായ പ്രിയ ഇന്ത്യക്കകത്തും പുറത്തും നിരവധി ടെലിവിഷന്‍, റേഡിയോ ഷോകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷം ആദ്യപതിപ്പില്‍ തന്നെ ദുബായിലെ പ്രഥമ സമ്പൂര്‍ണ വിദ്യാഭ്യാസ കരിയര്‍ മേളയെന്ന വിശേഷണം ലഭിച്ച എജുകഫേയുടെ രണ്ടാം പതിപ്പില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായി പ്രിയ കുമാറിന്റെ പ്രഭാഷണം കേള്‍ക്കാന്‍ അവസരം ലഭിക്കും. രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 10,11,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. വിവിധ സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും വിവരങ്ങള്‍ കൈമാറുക മാത്രമല്ല, കുടുംബസമേതം വന്ന് ഉല്ലാസകരമായ സാഹചര്യത്തില്‍ അറിവ് ആഘോഷമാക്കുന്ന രീതിയാണ് എജുകഫേയുടേത്.
പൊതു പരീക്ഷകളെ പേടികൂടാതെ നേരിടാന്‍ ഉതകുന്ന മാര്‍ഗനിര്‍ദേശവൂം എളുപ്പവിദ്യകളും ഉള്‍ക്കൊള്ളിച്ച പ്രത്യേക സെഷനുണ്ടാകും. പ്രചോദക പ്രഭാഷകരും കരിയര്‍ കണ്‍സള്‍ട്ടന്റുമാരും കൗണ്‍സലര്‍മാരും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടാകും. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടത്തെി വിജയ മാര്‍ഗത്തില്‍ അവരെ ഒരുക്കിവിടാന്‍ വിദഗ്ധര്‍ നിങ്ങളെ സഹായിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.