നിലവില്‍ യുഎഇ റെസിഡന്‍സ് വിസയുള്ളവരുടെ പാസ്‌പോര്‍ട്ടില്‍ വിസാ പേപ്പര്‍ അടിച്ചുനല്‍കുന്നതാണ് രീതി. ഇത് ഒഴിവാക്കി പകരം ഇലക്ട്രോണിക്‌സ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് താമസ- വിദേശികാര്യ ഡയറക്ട്രേറ്റിന്റെ ആലോചന.
റിയാദ്: യുഎഇയില്‍ താമസ വിസയുള്ളവരുടെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി ഒഴിവാക്കുന്നു. അജ്മാനില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്. നിലവില്‍ യുഎഇ റെസിഡന്‍സ് വിസയുള്ളവരുടെ പാസ്‌പോര്‍ട്ടില്‍ വിസാ പേപ്പര്‍ അടിച്ചുനല്‍കുന്നതാണ് രീതി. ഇത് ഒഴിവാക്കി പകരം ഇലക്ട്രോണിക്‌സ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് താമസ- വിദേശികാര്യ ഡയറക്ട്രേറ്റിന്റെ ആലോചന.
വിസാ നടപടികള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കി പേപ്പര്‍ ജോലികള്‍ കുറക്കുന്നതിന്റെ ഭാഗായാണിത്. ഇത്തരമൊരു പരീക്ഷണം ഇപ്പോള്‍ അജ്മാനില്‍ നടക്കുന്നുണ്ട്. അത് വിജയിച്ചാല്‍ ഇലക്ട്രോണിക്‌സ് സംവിധാനം വ്യാപകമാക്കാനാണ് തീരുമാനം. ടൈപ്പിങ് കേന്ദ്രങ്ങള്‍ വഴി വിസ പ്രിന്റെടുത്ത് നല്‍കുന്ന നടപടിക്കും വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.