Currency

ക്യൂൻസ് ലാൻഡിലെ ടൂവൂംബ പോൺ-ഫ്രീ നഗരമാകുന്നു!

Thursday, October 13, 2016 9:36 am

ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാമൂഹിക പ്രശ്നം കൂടിയായി പോൺ വീഡിയോകൾ കാണാനുള്ള അമിതാസക്തി മാറിയിട്ടുമുണ്ട്, എന്നിരിക്കെ, ക്യൂൻസ് ലാൻഡിലെ ടൂവൂംബയെന്ന നഗരം ഇപ്പോൾ പോൺ-ഫ്രീ ആകാൻ തീരുമാനിച്ചിരിക്കുകയാണ്.

ബ്രിസ്ബേൺ: ഇന്റർനെറ്റ് സൗകര്യം സുലഭമായതോടെ പോൺ വീഡിയോകൾ കാണുന്നവരുടെ എണ്ണത്തിലും വലിയ വർധന തന്നെയുണ്ടായിട്ടുണ്ട്. വളരെ വ്യക്തിപരമായ കാര്യമാണ് അതെങ്കിലും ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാമൂഹിക പ്രശ്നം കൂടിയായി പോൺ വീഡിയോകൾ കാണാനുള്ള അമിതാസക്തി മാറിയിട്ടുമുണ്ട്, എന്നിരിക്കെ, ക്യൂൻസ് ലാൻഡിലെ ടൂവൂംബയെന്ന നഗരം ഇപ്പോൾ പോൺ-ഫ്രീ ആകാൻ തീരുമാനിച്ചിരിക്കുകയാണ്.

പൊതുപ്രവർത്തനരംഗത്തുള്ളവരും പ്രദേശവാസികളുമൊക്കെയായ ഇരുന്നൂറോളം പേർ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രതിജ്ഞ എടുത്തുകഴിഞ്ഞു. മേയർ പൗലോ ആന്റോണിയോയുടെ നേതൃത്വത്തിലായിരുന്നു പ്രതിജ്ഞ. വ്യക്തിബന്ധങ്ങൾ പ്രത്യേകിച്ച് ദാമ്പത്യബന്ധങ്ങൾ ആരോഗ്യകരമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് മേയർ ചടങ്ങിൽ പറഞ്ഞു.

അതേസമയം നഗരത്തിലുള്ള സ്ട്രിപ്-ക്ലബ് സന്ദർശിക്കുന്നവരെയും വേശ്യാലയങ്ങളിൽ പോകുന്നവരെയും തങ്ങൾ തടയില്ലെന്നും ഇവർ പറയുന്നു. പോൺ-ഫ്രീ ആകാനുള്ള തീരുമാനം ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെയല്ലെന്നും അവർ വ്യക്തമാക്കി.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ക്യൂൻസ് ലാൻഡിലെ ടൂവൂംബ പോൺ-ഫ്രീ നഗരമാകുന്നു!”

  1. Truly no matter if someone doesn’t know afterward its up to other viewers that they will assist, so here it happens.

  2. Saved as a favorite, I really like your website!

Comments are closed.

Top
x