സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ക്യൂൻസ്ലാൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ കഴിഞ്ഞ വർഷം ജീവനക്കാർക്ക് ബോണസ് ഇനത്തിൽ നൽകിയത് 70 മില്യൺ ഡോളറെന്ന് കണക്കുകൾ.
ബ്രിസ്ബേൺ: സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ക്യൂൻസ്ലാൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ കഴിഞ്ഞ വർഷം ജീവനക്കാർക്ക് ബോണസ് ഇനത്തിൽ നൽകിയത് 70 മില്യൺ ഡോളറെന്ന് കണക്കുകൾ. ജീവനക്കാരുടെ തൊഴിൽ മികവിനും അവരെ സ്ഥാപനത്തിൽ നിലനിർത്തുന്നതിനും വേണ്ടിയാണു ഇത്രയും തുക ചെലവഴിച്ചതെന്ന് അധികൃതർ പറയുന്നു.
543 ജീവനക്കാർക്കാണ് 70.89 മില്യൺ ഡോളർ ബോണസായി നൽകിയിരിക്കുന്നത്. 2014-15 കാലയളവിൽ 66 മില്യൺ ഡോളറും ബോണസ് ഇനത്തിൽ നൽകിയിരുന്നു. 2015-16 കാലയളവിൽ ക്യൂൻസ്ലാൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന്റെ റവന്യു വരുമാനം 12.3 മില്യൺ ഡോളർ വർധിച്ച് 336.3 മില്യൺ ഡോളറായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.