Currency

യുഎഇയുടെ കിഴക്കന്‍ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സ്വന്തം ലേഖകൻMonday, October 3, 2016 9:03 am

ഉപരിതലവായുവിലും, അന്തരീക്ഷത്തിന്‍റെ മുകള്‍പാളിയിലും അനുഭവപ്പെടുന്ന താഴ്ന്ന മര്‍ദ്ദത്തിന്‍റെ ഫലമായി യുഎഇയ്ക്ക് മുകളില്‍ മഴമേഘങ്ങളുടെ രൂപീകരണം നടക്കുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്.

ദുബായ്: യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും, തിങ്കളാഴ്ചയോടെ അത് അബുദാബിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉപരിതലവായുവിലും, അന്തരീക്ഷത്തിന്‍റെ മുകള്‍പാളിയിലും അനുഭവപ്പെടുന്ന താഴ്ന്ന മര്‍ദ്ദത്തിന്‍റെ ഫലമായി യുഎഇയ്ക്ക് മുകളില്‍ മഴമേഘങ്ങളുടെ രൂപീകരണം നടക്കുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്.

ഞായറാഴ്ച അൽ സാദിയായിലും ശനിയാഴ്ച അല്‍ ദാഹിദിലും ചെറുതായി മഴ പെയ്തിരുന്നു. അതേസമയം ചില പ്രദേശങ്ങളില്‍ കാറ്റ് മൂലം പൊടിപടലങ്ങള്‍ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

1,500-മീറ്റര്‍ അകലെയുള്ള കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കും വിധമായേക്കാം പൊടിക്കാറ്റ് എന്നതിനാൽ വാഹനം ഓടിക്കുന്നവർക്കും പ്രദേശവാസികളും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ തീരങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്. 6-അടി വരെ ഉയരത്തിലുള്ള തിരകള്‍ അടിച്ചു കയറാന്‍ സാദ്ധ്യത ഉള്ളതിനാലാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x