എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കായ 1.5 ശതമാനത്തിൽ പലിശനിരക്ക് നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ.
സിഡ്നി: എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കായ 1.5 ശതമാനത്തിൽ പലിശനിരക്ക് നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ. രാജ്യത്തിന്റെ സമ്പത്ത് ഘടനയ്ക്ക് കരുത്ത പകരുന്നതിന്റെ ഭാഗമായാണു കഴിഞ്ഞ മാസത്തെ യോഗത്തിലെ തീരുമാനിച്ച 1.5 ശതമാനത്തിൽ തന്നെ പലിശനിരക്ക് നിലനിർത്തിയത്.
ഒരു ദശാബ്ദമായി റിസർവ് ബാങ്ക് ഗവർണറയി തുടരുന്ന ഗ്ലെൻ സ്റ്റീവൻസ് ഈ മാസം പതിനേഴിനു വിരമിക്കാനിരിക്കുന്നതും. നിരക്ക് വർദ്ധിപ്പിക്കാതിരിക്കാൻ കാരണമാണ്. 1.17 ശതമാനമായിരുന്ന പലിശനിരക്ക് കഴിഞ്ഞ മാസമാണു 0.25 ശതമാനം കുറച്ച് 1.5 ആക്കിയിരുന്നത്. അതിനാൽ തന്നെ നിരക്കിൽ മാറ്റം സാമ്പത്തിക വിദഗ്തരാരും തന്നെ പ്രതീക്ഷിച്ചിരുന്നുമില്ല.
അതേസമയം റിസർവ് ബാങ്ക് നിശ്ചയിച്ച പലിശ വെട്ടിച്ചുരുക്കലിന്റെ പ്രയോജനം ബാങ്കുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നില്ല എന്ന പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്. പലിശ നിരക്ക് ഒന്നര ശതമാനമായിട്ടും മോർട്ട്‌ഗേജ് കസ്റ്റമേഴ്‌സിനു അതിന്റെ ഗുണം ലഭിക്കുന്നില്ല എന്ന വിമർശനം നേഅർത്തെ ഗവർണർ ഗ്ലെൻ സ്റ്റീവൻസും നടത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.