Currency

ഷാര്‍ജയില്‍ സ്‌കൂളുകള്‍ ഞായറാഴ്ച മുതല്‍ തുറക്കും

സ്വന്തം ലേഖകന്‍Saturday, September 26, 2020 2:43 pm

ഷാര്‍ജ: ഞായറാഴ്ച മുതല്‍ ഷാര്‍ജയില്‍ സ്‌കൂളുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്വകാര്യ സ്‌കൂളുകാര്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കുന്നു. സ്‌കൂളുകളില്‍ നേരിട്ടെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

പരിശോധന സംബന്ധിച്ച അറിയിപ്പ് മിക്ക സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികള്‍ക്ക് അയച്ചു കഴിഞ്ഞു. കോവിഡ് ചട്ടങ്ങള്‍ സംബന്ധിച്ച കത്ത് സ്‌കൂള്‍ അധികൃതര്‍ക്കും അയച്ചിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 30ന് യുഎഇയില്‍ വിദ്യാലയങ്ങള്‍ തുറന്നെങ്കിലും ഷാര്‍ജയില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമോ സ്‌കൂളില്‍ നേരിട്ടെത്തിയുള്ള പഠനമോ തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x