Currency

കെട്ടിടനിർമ്മാണ മേഖലയിൽ പ്രതിസന്ധി; ഓസ്ട്രേലിയയിൽ രണ്ട് ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും

സ്വന്തം ലേഖകൻFriday, October 21, 2016 10:13 am

നിലവിൽ രാജ്യത്ത് ആവശ്യത്തിൽ കൂടുതൽ വീടുകളും, അപാർട്ട്മെന്റുകളും നിർമിക്കപ്പെട്ടു കഴിഞ്ഞു. ഇതാണ് നിർമ്മാണ മേഖലയിലെ തൊഴിൽ നഷ്ടത്തിനും ഒപ്പം വസ്തുവിപണിയിലെ ഇടിവിനും കാരണമാകാൻ പോകുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പഠനഫലം വ്യക്തമാക്കുന്നത്.

സിഡ്നി: ഭവന നിർമ്മാണ മേഖലയിലെ പ്രതിസന്ധി മൂലം രാജ്യത്തെ രണ്ട് ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്. നിലവിൽ രാജ്യത്ത് ആവശ്യത്തിൽ കൂടുതൽ വീടുകളും, അപാർട്ട്മെന്റുകളും നിർമിക്കപ്പെട്ടു കഴിഞ്ഞു. ഇതാണ് നിർമ്മാണ മേഖലയിലെ തൊഴിൽ നഷ്ടത്തിനും ഒപ്പം വസ്തുവിപണിയിലെ ഇടിവിനും കാരണമാകാൻ പോകുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പഠനഫലം വ്യക്തമാക്കുന്നത്.

സിഡ്നിയിലും മെൽബണിലും വസ്തുവിൽപ്പനം ഇതിനോടകം കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് മൊത്തം വീടുകൾക്കുള്ള ഡിമാന്റും കുറഞ്ഞിരിക്കുകയാണ്. അമേരിക്കൻ നിക്ഷേപക ബാങ്കായ മോർഗൻ സ്റ്റാൻലി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നിർമ്മാണമേഖലയിലെ നിക്ഷേപകരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ബാങ്കുകൾ വായ്പ നൽകുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി.

രാജ്യത്തെ 4.5 ശതമാനം വാടകവീടുകളും ഒരു ലക്ഷത്തിലധികം അപാർട്ടുമെന്റുകളും ആവശ്യക്കാരില്ലാത്തതിനാൽ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതോടെ വളരെ കുറഞ്ഞ വിലയ്ക്ക് വീടുകൾ വിൽക്കാൻ ഉടമസ്ഥർ നിർബന്ധിതരാകുമെന്നാണ് കരുതുന്നത്. ഇത് വസ്തുവിപണിയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x