
ദുബായ്: അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പൈട്ടന്ന് ലെയിന്‍ മാറുന്നവരെയുമെല്ലാം കാത്തിരിക്കുന്നത് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റും. റംസാന്‍ മാസം ഒരുവാരം പിന്നിടുമ്പോള്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വാഹനയുടമകള്‍ക്ക് അയച്ച എസ്.എം.എസ്. സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത, പൈട്ടന്ന് ലെയിന്‍ മാറുന്നവര്‍ക്കാണ് ആര്‍.ടി.എ.യുടെ മുന്നറിയിപ്പ്.
നോമ്പെടുക്കുന്ന ഡ്രൈവര്‍മാര്‍ ക്ഷീണം തോന്നുന്നപക്ഷം വണ്ടി ഓടിക്കരുതെന്നും ഉടന്‍തന്നെ വണ്ടി വശത്തേക്ക് മാറ്റിയിട്ട് വിശ്രമിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മറ്റുള്ളവരുടെ ജീവന്‍ അപായപ്പെടുത്തുംവിധം വണ്ടിയോടിച്ചാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റും ലഭിക്കും. കൂടാതെ 60 ദിവസത്തേക്ക് വണ്ടി കണ്ടുകെട്ടുമെന്നും ആര്‍.ടി.എ. ഡ്രൈവര്‍മാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.