അശ്രദ്ധമായ ഡ്രൈവിങ്ങിന് 12 ബ്ളാക്ക് പോയന്റാണ് ശിക്ഷ. ഇത് ഒരുതവണകൂടി ആവര്‍ത്തിച്ചാലാണ് വിലക്ക് ഏർപ്പെടുത്തുക.
അബുദാബി: അബുദാബിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിന് രണ്ടാം വട്ടം പിടിക്കപ്പെടുന്ന ടാക്സി ഡ്രൈവർമാർ മൂന്ന് മാസത്തെ തൊഴിൽവിലക്ക് ഏർപ്പെടുത്തും. അശ്രദ്ധമായ ഡ്രൈവിങ്ങിന് 12 ബ്ളാക്ക് പോയന്റാണ് ശിക്ഷ. ഇത് ഒരുതവണകൂടി ആവര്‍ത്തിച്ചാലാണ് വിലക്ക് ഏർപ്പെടുത്തുക. അതിവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
അതിനിടെ നവംബര്‍ 15-നകം അബുദാബി വിമാനത്താവളത്തിലെ 50 ടാക്സികളില്‍ വൈഫൈ സംവിധാനം നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു. ടാക്സികളിൽ നിരീക്ഷണ ക്യമറകൾ സ്ഥാപിച്ചതായി ട്രാന്‍സ് ആഡ് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖംസി പറഞ്ഞു. ടാക്സികളിലെ സുരക്ഷാനിലവാരം ഉയര്‍ത്തുന്നതിനായിട്ടാണ് ഇത്. അടുത്ത മൂന്ന് മാസത്തിനകം ടാക്സി സംബന്ധമായ പരാതികള്‍ മൊബൈല്‍ ആപ്പുവഴി രേഖപ്പെടുത്താനുള്ള സംവിധാനവും ഏർപ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.