Currency

ബ്രക്‌സിറ്റിനു ശേഷം യൂറോപ്യന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാൻ ബ്രിട്ടീഷുകാർ ഐറിഷ് പാസ്പോര്‍ട്ട് എടുക്കുന്നു

സ്വന്തം ലേഖകൻMonday, January 1, 2018 9:36 pm

ലണ്ടൺ: ബ്രക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനിൽ നിന്നുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ ഐറിഷ് പാസ്പോര്‍ട്ട് എടുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം അഞ്ചിലൊന്ന് ഐറിഷ് പാസ്പോര്‍ട്ടുകളും യുകെയില്‍ ജീവിക്കുന്നവര്‍ക്കാണ് ഇഷ്യൂ ചെയ്തിരിക്കുന്നതെന്നാണു കണക്ക്.

2017ൽ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചവരില്‍ 20 ശതമാനത്തോളം പേര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഗ്രേറ്റ് ബ്രിട്ടനിലുമുള്ളവരാണ്. ഇതിന് പുറമെ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള 81,752 പേര്‍ ഐറിഷ് പാസ്പോര്‍ട്ട് ലഭിക്കുന്നതിന് അര്‍ഹത കരസ്ഥമാക്കിയിട്ടുണ്ട്.

യുകെ യൂണിയന്‍ വിട്ട് പോയതിന് ശേഷവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യാതൊരു തടസവുമില്ലാതെ ജോലി ചെയ്യാനുമുള്ള അവകാശം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ബ്രിട്ടീഷ് പൗരന്മാർ പ്രധാനമായും ഐറിഷ് പാസ്പോര്‍ട്ടിനായി ശ്രമിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x