Currency

ഓസ്ട്രേലിയയിലെ മലയാളികളിൽ 75 ശതമാനവും ക്രിസ്തുമത വിശ്വാസികൾ

സ്വന്തം ലേഖകൻSunday, July 16, 2017 5:22 pm

അഡലെയ്ഡ്: ഓസ്ട്രേലിയൻ സെൻസസ് റിപ്പോർട്ട് പ്രകാരം ഓസ്ട്രേലിയയിൽ ആകെയുള്ള 53,228 മലയാളികളിൽ 75 ശതമാനത്തോളം  പേർ ക്രിസ്തുമത വിശ്വാസികൾ. രാജ്യത്തെ 36,000ൽ ഏറെ പേരും ക്രിസ്തീയ വിശ്വാസികളാണ്. മലയാളികൾക്കിടയിൽ 22.2 ശതമാനം പേർ ഹൈന്ദവ വിശ്വാസികളും 2.1 ശതമാനം പേർ ഇസ്ലാം വിശ്വാസികളുമാണ്. ഇത് യഥാക്രമം 11,687 പേരും, 1119 പേരുമാണ്. 

അതേസമയം രാജ്യത്തെ മൊത്തം കണക്കെടുക്കുമ്പോൾ മതമില്ലാത്തവരാണ് ഭൂരിപക്ഷം. എന്നാൽ മലയാളികൾക്കിടയിൽ വെറും 1.4 ശതമാനം അഥവാ  729 മലയാളികൾ മാത്രമാണ് മതമില്ലാത്തവർ എന്ന് രേഖപ്പെടുത്തിയത്. 

ക്രിസ്തീയ വിശ്വാസികൾക്കിടയിൽ വെസ്റ്റേൺ കാത്തലിക്ക് അഥവാ പാശ്ചാത്യ കത്തോലിക്കാ വിഭാഗം എന്നു രേഖപ്പെടുത്തിയവരാണ് 35.1 ശതമാനവും. 15.1 ശതമാനം സിറോ മലബാർ കാത്തലിക്കും 11.1 ശതമാനം സിറിയൻ ഓർത്തഡോക്സും 4.2 ശതമാനംപെന്തക്കോസ്തുമാണ്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x