പഴയതും പാരമ്പരാഗതമായതുമായ കെട്ടിടങ്ങൾ പുതുക്കി പണിയാനുള്ള പദ്ധതിയ്ക്ക് ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിലിന്റെ അംഗീകാരം
മനാമ: പഴയതും പാരമ്പരാഗതമായതുമായ കെട്ടിടങ്ങൾ പുതുക്കി പണിയാനുള്ള പദ്ധതിയ്ക്ക് ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിലിന്റെ അംഗീകാരം. ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ മുഹമ്മദ് അലി അൽഖോസയെയുടെ നേതൃത്വത്തിൽ 19 കൌൺസിൽ അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
അറ്റകുറ്റപ്പണി നടത്തേണ്ട കെട്ടിടങ്ങളെ കുറിച്ചും അവയ്ക്ക് വേണ്ട അറ്റകുറ്റപ്പണികളെ കുറിച്ചും പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്ക് അടിയന്തിരഘട്ടങ്ങളിൽ ഉപകരിക്കാനായി ഹോട്ട് ലൈൻ കൊണ്ടുവരുന്നതിന് കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. എന്നാൽ ഇ-ഗവണ്മെന്റ് വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം നേരത്തെ തന്നെ ഉണ്ടെന്നതിനാൽ ഇത് റദ്ദാക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.