
ദുബായ്: വാടക കരാര്‍ ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കൂട്ടുന്ന കാര്യം ദുബായ് സര്‍ക്കാരിന്റെ പരിഗണനയില്‍. പുതിയ വാടക നിയമത്തില്‍ കാതലായ പരിഷ്‌കരണങ്ങളാണ് ദുബായ് കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നത്. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്ന കാര്യം വിവിധ വകുപ്പുകള്‍ വിലയിരുത്തി വരികയാണെന്നും എന്നാല്‍ അന്തിമ തീരുമാനം ആയില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പുതിയ വാടക നിയമം ഉടന്‍ പ്രഖ്യാപിച്ചേക്കും.
നിര്‍ദേശം ദുബായ് ഭൂവകുപ്പ് സജീവമായി പരിഗണിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. താമസ കെട്ടിടങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക വിഭാഗങ്ങള്‍ എന്നിവയില്‍ ഏതിലായിരിക്കും നിര്‍ദേശം ഉള്‍പ്പെടുക എന്ന കാര്യത്തിലും വ്യക്തതയില്ല.
പ്രവാസികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ വാടക കരാര്‍ നിയമത്തില്‍ സമൂല മാറ്റം വേണമെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഫ്രീസോണിനു പുറത്തും വിദേശികള്‍ക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുമാറ് വിദേശ ഉടമസ്ഥാവകാശ നിയമത്തില്‍ മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.