സെപ്റ്റംബറോടെയാകും പുതിയ നോട്ട് പ്രചാരത്തിൽ വരിക. റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പുതിയ നോട്ടിന്റെ ഡിസൈൻ പുറത്ത് വിട്ടിട്ടുണ്ട്.
സിഡ്നി: ഓസ്‌ട്രേലിയ പുതിയ 10 ഡോളർ നോട്ട് പുറത്തിറക്കുന്നു. സെപ്റ്റംബറോടെയാകും പുതിയ നോട്ട് പ്രചാരത്തിൽ വരിക. റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പുതിയ നോട്ടിന്റെ ഡിസൈൻ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ അഞ്ചു ഡോളര്‍ നോട്ടിന് സമാനമായ ഡിസൈനിലാണ് രൂപകൽപ്പന.
നോട്ടിന്റെ മധ്യഭാഗത്തായി മുകളില്‍ നിന്നും താഴെ വരെ നീളുന്ന സുതാര്യമായ ഒരു ഭാഗം ഉണ്ടാകും. നോട്ടു ചരിച്ചുപിടിക്കുമ്പോള്‍ ഇതിലുള്ള നിറങ്ങളില്‍ മാറ്റം വരുന്നതായിരിക്കും. വ്യാജ നോട്ടുകൾ നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നോട്ടിന്റെ നിർമ്മാണമെന്ന് ആർബിഎ ഗവർണ്ണർ ഫിലിപ്പ് ലോവ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.