Currency

ദുബായ് ടാക്‌സികളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു; ഇനി മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം

സ്വന്തം ലേഖകന്‍Sunday, December 27, 2020 5:32 pm

ദുബായ്: ദുബായ് ടാക്‌സികളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു. ഇനി മുതല്‍ ടാക്‌സികളില്‍ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മൂന്നാമത്തെയാള്‍ 15 വയസിന് താഴെയുള്ളയാളായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് മൂലം സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദുബായ് ടാക്‌സികളില്‍ രണ്ടു പേര്‍ക്ക് മാത്രമായി യാത്ര നിജപ്പെടുത്തിയിരുന്നത്. ഇനി മുതല്‍ മൂന്ന് യാത്രക്കാരെ അനുവദിക്കും. എന്നാല്‍ ഡ്രൈവറുടെ അരികിലുള്ള മുന്‍ സീറ്റ് പതിവു പോലെ ശൂന്യമാക്കിയിടണമെന്നും നിര്‍ദേശമുണ്ട്. 14 വയസുവരെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരനായി കൊണ്ടുപോകാം. മൂന്ന് നിരകളുള്ള ഫാമിലി ടാക്‌സികളില്‍ അംഗീകൃത യാത്രക്കാരുടെ എണ്ണം പരമാവധി നാല് ആയി തുടരും.

രണ്ട് നിര സീറ്റുകളില്‍ ഓരോന്നിലും രണ്ട് യാത്രക്കാരെ ഉള്‍പെടുത്താം. ഡ്രൈവര്‍ ഇരിക്കുന്ന മുന്‍ നിര ശൂന്യമായിരിക്കണം. സാധാരണ ടാക്സിക്ക് തുല്യമായിരിക്കും ടാക്സി വാന്‍ സേവനത്തിനുള്ള നിരക്കെന്നും ആര്‍.ടി.എ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x