ഷിക്കാഗോയുടെ നഗരമുഖ്യനും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാരനുമായ ഹോവാര്‍ഡ് ബ്രൂകിന്‍സാണ് താന്‍ സൈക്കിളില്‍ നിന്ന് വീണത് ചാവേറായി വന്ന അണ്ണാന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതിനാലെന്ന് ആരോപണം ഉന്നയിച്ചത്.
ഷിക്കാഗോ: ചാവേറായി വന്ന അണ്ണാന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിക്കാഗോ മേയര്‍. ഷിക്കാഗോയുടെ നഗരമുഖ്യനും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാരനുമായ ഹോവാര്‍ഡ് ബ്രൂകിന്‍സാണ് താന്‍ സൈക്കിളില്‍ നിന്ന് വീണത് ചാവേറായി വന്ന അണ്ണാന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതിനാലെന്ന് ആരോപണം ഉന്നയിച്ചത്. വലിയ മാധ്യമശ്രദ്ധയാണ് ബ്രൂകിന്‍സിന്റെ ഈ ആരോപണത്തിനു ലഭിച്ചിരിക്കുന്നത്. നവംബര്‍ 13 ന് സൈക്കിളില്‍ പോവുകയായിരുന്ന ബ്രൂക്കിന്‍സിന്റെ വാഹനത്തിന്റെ മുന്‍ ടയറിലേക്ക് ഒരു അണ്ണാന്‍ ഓടിക്കയറുകയായിരുന്നു. ബാലന്‍സ് തെറ്റിയ ബ്രൂക്കിന്‍സ് മുന്നോട്ടാഞ്ഞു മുഖം ഹാന്‍ഡില്‍ ബാറില്‍ ഇടിക്കുകയും തുടര്‍ന്ന് തലയടിച്ചു നിലത്തു വീഴുകയുമായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ഈ സംഭവം അവിചാരിതമാണ് എന്ന് ചിന്തിക്കാന്‍ ബ്രൂകിന്‍സിന് കഴിയുന്നില്ല. തനിക്ക് നേരെയുണ്ടായത് കരുതിക്കൂട്ടിയ ഒരു ആക്രമണം ആയിരുന്നു എന്നും, ചാവേറാകാന്‍ തയ്യാറായ ഒരു അണ്ണാന്‍ ഈ ഉദ്യമം ഭംഗിയായി നടത്തി എന്നുമാണ് ബ്രൂകിന്‍സിന്റെ വാദം. അതിനു കാരണവും ഉണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ താന്‍ അണ്ണാനെതിരെ സംസാരിച്ചിരുന്നു. നഗരത്തിലെ ചവറ്റുകൊട്ടകള്‍ തിന്നു നശിപ്പിക്കുന്നത് അണ്ണാന്‍മാരാണ് എന്ന് ഒരു പ്രസംഗത്തില്‍ താന്‍ പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ തനിക്കെതിരെയുള്ള ഈ ചാവേര്‍ ആക്രമണം.
സ്വയം ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയായിരുന്നു അണ്ണാന്റെ ലക്ഷ്യം. ഇതല്ലാതെ ഈ അപകടത്തിനു ഞാന്‍ മറ്റൊരു കാരണവും കാണുന്നില്ല. ബ്രൂകിന്‍സ് പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബ്രൂകിന്‍സ് ഈ അപകടം വിവരിക്കുന്നത്. ഒരു അണ്ണാന്‍ തനിക്ക് നല്‍കിയ ‘പണി’ മൂലം കുറച്ചു ദിവസങ്ങള്‍ താന്‍ വിശ്രമത്തില്‍ ആയിരിക്കുമെന്നും അതിനാല്‍ പൊതുപരിപാടികളിലെ തന്റെ അസാന്നിധ്യം അംഗീകരിക്കണം എന്നുമാണ് ബ്രൂകിന്‍സ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്.
അപകടത്തില്‍പ്പെട്ട സൈക്കിളിന്റെ ചിത്രവും ബ്രൂകിന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ ടയറില്‍ കുരുങ്ങിപോയ അണ്ണാനെയും ചിത്രത്തില്‍ കാണാം. അണ്ണാന് പിന്നീട് എന്ത് സംഭവിച്ചു എന്ന് ബ്രൂകിന്‍സ് പറയുന്നില്ലെങ്കിലും അപകടത്തില്‍ അത് കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
My spouse and I stumbled over here different web page and thought I
might check things out. I like what I see so now i’m
following you. Look forward to going over your web page repeatedly.