
ദുബായ്: ഹോട്ടലുകള്‍ക്ക് റൂഫ്‌ടോപ്പുകളില്‍ റസ്റ്ററന്റുകള്‍ നിര്‍മിക്കാന്‍ അനുമതി. മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയിട്ടുള്ളത്. പ്ലാനിങ്, ഘടനാ ഭേദഗതി തുടങ്ങിയവ സംബന്ധിച്ച നിയമമായ നമ്പര്‍ 66 (2007) അനുസരിച്ചാണ് അനുമതി നല്‍കിയിട്ടുള്ളത്. റൂഫ് ടോപ്പ് റസ്റ്ററന്റുകള്‍ സംബന്ധിച്ച അപേക്ഷകള്‍ ഹോട്ടലുകള്‍ മുനിസിപ്പാലിറ്റിക്കു സമര്‍പ്പിക്കണം.
നിബന്ധനകള്‍ക്ക് ബാധകമായിട്ടാണ് റൂഫ് ടോപ്പ് റസ്റ്ററന്റുകള്‍ക്ക് മുനിസിപ്പാലിറ്റി അനുമതി നല്‍കിയത്. മുകളിലെ (റൂഫ്) തറ വിസ്തീര്‍ണത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ നിര്‍മാണം പാടില്ല, നിര്‍മാണസ്ഥലം ആയിരം ചതുരശ്രമീറ്ററില്‍ അധികമാകരുത്, വശങ്ങളിലെ ചരിവ് 1.5 മീറ്ററില്‍ കുറവാകരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കൂടാതെ മാനദണ്ഡങ്ങള്‍ അനുസരിച്ചു പാര്‍ക്കിങ് സ്ഥലവുമുണ്ടായിരിക്കണം. റൂഫ് ടോപ് ഉപയോഗവുമായി ബന്ധപ്പെട്ട ഫീസും ഹോട്ടലുകള്‍ നല്‍കണമെന്നു മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.