Currency

ഏഴ് പുതിയ ബസ് റൂട്ടുകളുമായി ദുബായ് ആര്‍ടിഎ

സ്വന്തം ലേഖകന്‍Sunday, September 24, 2017 3:29 pm

പുതിയ 24 റൂട്ടുകള്‍ കൂടി ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ ഏഴ് റൂട്ടുകളില്‍ രണ്ടെണ്ണം മെട്രോയുമായി ബന്ധപ്പെട്ടുള്ള എഫ്19 എ, എഫ് 19 ബി എന്നിവയാണ്. വെള്ളിയാഴ്ചകളിലൊഴിച്ച് മറ്റെല്ലാ ദിവസവും ഓരോ പത്ത് മിനിറ്റ് ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്തും.

ദുബായ്: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) പുതിയ ഏഴ് ബസ് റൂട്ടുകള്‍ ആരംഭിച്ചു. പുതിയ 24 റൂട്ടുകള്‍ കൂടി ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ ഏഴ് റൂട്ടുകളില്‍ രണ്ടെണ്ണം മെട്രോയുമായി ബന്ധപ്പെട്ടുള്ള എഫ്19 എ, എഫ് 19 ബി എന്നിവയാണ്.

വെള്ളിയാഴ്ചകളിലൊഴിച്ച് മറ്റെല്ലാ ദിവസവും ഓരോ പത്ത് മിനിറ്റ് ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്തും. പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കായി ഈ മാസം 26 മുതല്‍ പുതിയ 24 റൂട്ടുകളിലൂടെ ബസ് സര്‍വീസ് നടത്തുമെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാഷിമി പറഞ്ഞു.

ഖിസൈസ് വ്യവസായ മേഖല, ഡമാസ്‌കസ് സ്ട്രീറ്റ് വഴി എയര്‍പോര്‍ട് ടെര്‍മിനല്‍ 2 എന്നിവയുള്‍പ്പെടുന്ന റൂട്ട് 25 മേഖലകളിലാണ് പുതിയ ബസുകള്‍ സര്‍വീസ് നടത്തുക. ഓരോ 20 മിനിറ്റിലും ബസുകള്‍ സഞ്ചരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x