ദേശീയദിന, നബിദിന അവധികള്‍ പ്രമാണിച്ചു മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളുടെയും സേവനകേന്ദ്രങ്ങളുടെയും സമയം ആര്‍ടിഎ പുനക്രമീകരിച്ചു. സേവനകേന്ദ്രങ്ങള്‍ക്കു വ്യാഴം മുതല്‍ ഞായര്‍ വരെ അവധിയായിരിക്കും.
ദുബായ്: ദേശീയദിന, നബിദിന അവധികള്‍ പ്രമാണിച്ചു മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളുടെയും സേവനകേന്ദ്രങ്ങളുടെയും സമയം ആര്‍ടിഎ പുനക്രമീകരിച്ചു. സേവനകേന്ദ്രങ്ങള്‍ക്കു വ്യാഴം മുതല്‍ ഞായര്‍ വരെ അവധിയായിരിക്കും. ബഹുനില പാര്‍ക്കിങ് സമുച്ചയങ്ങള്‍ ഒഴികെയുള്ള മേഖലകളില്‍ വ്യാഴം മുതല്‍ ഞായര്‍ വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും.
മെട്രോ സര്‍വീസ്:
റെഡ് ലൈനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.00 മുതല്‍ രാത്രി ഒന്നുവരെ സര്‍വീസ് ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ 10.00 മുതല്‍ രാത്രി ഒന്നുവരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.00 മുതല്‍ രാത്രി 12.00 വരെയും സര്‍വീസ് ഉണ്ടായിരിക്കും. ഗ്രീന്‍ലൈനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 1.00 വരെയും വെള്ളി രാവിലെ 10.00 മുതല്‍ രാത്രി ഒന്നുവരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 12.00 വരെയുമാണ് സര്‍വീസ്. ദുബായ് ട്രാം ട്രാമുകള്‍ വ്യാഴം രാവിലെ 6.00 മുതല്‍ രാത്രി ഒന്നുവരെയും വെള്ളി രാവിലെ 9.00 മുതല്‍ രാത്രി ഒന്നുവരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.00 മുതല്‍ രാത്രി ഒന്നുവരെയും സര്‍വീസ് ലഭിക്കും.
ബസ് സര്‍വീസ്:
ഗോള്‍ഡ് സൂഖ് ഉള്‍പ്പെടെയുള്ള പ്രധാന ബസ് സ്റ്റേഷനുകളില്‍ പുലര്‍ച്ചെ 5.00 മുതല്‍ രാത്രി 12.29 വരെ. അല്‍ ഗുബൈബ: പുലര്‍ച്ചെ 5.00-രാത്രി 12.10, സത്വ ഉള്‍പ്പെടെയുള്ള സബ് സ്റ്റേഷനുകള്‍: പുലര്‍ച്ചെ 5.00-രാത്രി 11.35 (റൂട്ട് സി01 ല്‍ രാത്രിയും പകലും സര്‍വീസ് ഉണ്ടാകും), ഖിസൈസ് സ്റ്റേഷന്: പുലര്‍ച്ചെ 4.30-രാത്രി 12.00, അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്: പുലര്‍ച്ചെ 5.00-രാത്രി 11.30, ജബല്‍അലി സ്റ്റേഷന്: പുലര്‍ച്ചെ 5.00-രാത്രി 12.00. മെട്രോയെ ബന്ധിപ്പിച്ചുള്ള റാഷിദിയ, മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഇബ്ന് ബത്തൂത്ത, ബുര്‍ജ് ഖലീഫ, അബുഹെയില്‍, ഇത്തിസലാത്ത് സ്റ്റേഷനുകളില്‍ പുലര്‍ച്ചെ 5.00 മുതല്‍ രാത്രി 12.20 വരെ സര്‍വീസ് ഉണ്ടാകും. ട്രെയിനുകളുടെ സമയുമായി ബന്ധിപ്പിച്ചാകും സര്‍വീസുകള്‍.
ഇന്റര്‍സിറ്റി ബസ്:
അല്‍ ഗുബൈബയില്‍ നിന്നു ഷാര്‍ജ അല്‍ ജുബൈലിലേക്ക് രാത്രിയും പകലും സര്‍വീസ് ഉണ്ടായിരിക്കും. അബുദാബിയിലേക്ക് പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 12.00 വരെ. യൂണിയന് സ്ക്വയര്‍ സ്റ്റേഷന്: പുലര്‍ച്ചെ 4.30-രാത്രി 12.25, സബ്ക: രാവിലെ 6.15-രാത്രി 1.30, ദെയ്റ സിറ്റി സെന്റര്‍: പുലര്‍ച്ചെ 5.35-രാത്രി 11.30, കരാമ: രാവിലെ 6.10-രാത്രി 10.20, അല്‍ അഹ്ലി ക്ലബ് സ്റ്റേഷന്: രാവിലെ 5.55-രാത്രി 10.15. ഷാര്‍ജ അല്‍ താവൂന്‍ റൂട്ടില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 10.00 വരെയും അജ്മാന് സ്റ്റേഷനില്‍ പുലര്‍ച്ചെ 4.27 മുതല്‍ രാത്രി 11.00 വരെയും ഫുജൈറ സ്റ്റേഷനില്‍ പുലര്‍ച്ചെ 5.23 മുതല്‍ രാത്രി 9.30 വരെയും ഹത്ത സ്റ്റേഷനില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 9.30 വരെയുമാണ് സര്‍വീസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.