
ദുബായ്: പൊതു ഗതാഗത സംവിധാനങ്ങളുടെ സുരക്ഷക്ക് മുന്‍ഗണന നല്കി ദുബായ് ആര്.ടി.എ. കോവിഡ് 19 രോഗം വ്യാപകമായ സാഹചര്യത്തില്‍ ശുചിത്വം ഉറപ്പു വരുത്താന്‍ പുതിയ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബായ് ബസുകള്‍ക്കു പുറമെ മെട്രോ, ട്രാം, ജലയാനം എന്നിവിടങ്ങളില്‍ മതിയായ സംരക്ഷണം ഒരുക്കിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഇതില്‍ മെട്രോയിലാണ് അധികൃതര്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കുന്നത്.
ദിനംപ്രതി 6.5 ലക്ഷത്തില്‍പരം യാത്രക്കാര്‍ ആശ്രയിക്കുന്നതും ലോകത്തിലെ തന്നെ വലിയ പൊതുഗതാഗത സംവിധാനവുമാണ് ദുബായ് മെട്രോ. മെട്രോയുടെ ഓരോ സര്‍വീസിനു ശേഷവും എല്ലാ കാബിനുകളും അണുവിമുക്തമാക്കിയാണ് അടുത്ത സര്‍വീസ് ആരംഭിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. മെട്രോ ക്യാബിനുകള്‍ക്ക് പുറമെ സ്റ്റേഷനുകളിലും മറ്റും ശുചിത്വം ഉറപ്പാക്കാന്‍ ആര്.ടി.എ സംരക്ഷണ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.