
ദുബായ്: ആര്‍ടിഎ 18 മുതല്‍ പുതിയ മൂന്ന് ബസ് റൂട്ടുകള്‍ ആരംഭിക്കും. ഇതിനൊപ്പം ചില റൂട്ടുകള്‍ പുനഃക്രമീകരിക്കും. ദുബായ് മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടും സിറ്റികളെ ബന്ധിപ്പിച്ചും ബസ് സര്‍വീസ് മികച്ചതാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ അറിയിച്ചു.
ബനിയാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് എയര്‍പോര്‍ട് ടെര്‍മിനല്‍ 3, ദയറാ സിറ്റി സെന്റര്‍, എയര്‍പോര്‍ട്ട് ടെര്‍മിനില്‍ 1 എന്നിവിടങ്ങളിലേക്കുള്ള റൂട്ട് 77, മോള്‍ ഓഫ് എമിറേറ്റ്‌സ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന റൂട്ട് എഫ് 36, ഇബ്‌നു ബത്തൂത്ത സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന റൂട്ട് ഇ102 എന്നീ സര്‍വീസുകളാണ് പുതിയതായി ആരംഭിക്കുന്നത്. റൂട്ട് എഫ്36 അര്‍ജാന്‍ ഹോട്ടല്‍ വഴി അല്‍ ബര്‍ഷ സൗത്തിലൂടെ ദുബായ് സയന്‍സ് പാര്‍ക്ക് വരെ സര്‍വീസ് നടത്തും. റൂട്ട് ഇ102 അബുദാബി മുസഫ അല്‍ ഷാബിയ ബസ് സ്റ്റേഷന്‍വരെയാണ് സര്‍വീസ് നടത്തുക.
സര്‍വീസുകള്‍ പുനക്രമീകരിക്കുന്നവ:
അല്‍ മനാമ സ്ട്രീറ്റിലേക്കുള്ള റൂട്ട് 50 ബസ് ഇന്റര്‍നാഷനല്‍ സിറ്റി, ഡ്രാഗണ്‍ മാര്‍ട് 2, അല്‍ ഖെയ്ല്‍ ഗേറ്റ്-1എന്നിവിടങ്ങളെയും ബന്ധിപ്പിക്കും. മോള്‍ ഓഫ് എമിറേറ്റ്‌സ് മുതല്‍ ജുമൈറ വരെയുള്ള റൂട്ട് sP01 ഇനിമുതല്‍ അല്‍ ബര്‍ഷ സൗത്ത് വരെ ജുമൈറ വില്ലേജ് സര്‍ക്കിളിലേക്ക് സര്‍വീസ് നടത്തും. പകരം ഇപ്പോഴത്തെ റൂട്ടില്‍ എഫ്36 ബസ് സര്‍വീസ് നടത്തും.
ദുബായ് സയന്‍സ് പാര്‍ക്കിലേക്കും ഇനി സര്‍വീസ് നടത്തുക എഫ് 36 ബസാവും. റാഷിദിയ മെട്രോ സ്റ്റേഷനെയും ഡൗണ്‍ടൗണ്‍ മിര്‍ദിഫ് ഗേറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് എഫ്60 ഇനി മുതല്‍ സിറ്റി സെന്റര്‍ മിര്‍ദിഫിലേക്ക് സര്‍വീസ് നടത്തും. റാഷിദിയയെയും ഇന്റര്‍നാഷനല്‍ സിറ്റിയേയും ബന്ധിപ്പിക്കുന്ന റൂട്ട് 367 ബസും റൂട്ട് മാറ്റി. ഈ ബസ് വര്‍ക്ക, ദുബായ് മീഡിയ സിറ്റി വഴി സിലിക്കണ്‍ ഒയാസിസിലൂടെയാവും ഇന്റര്‍നാഷനല്‍ സിറ്റിയിലെത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.