നേരത്തേ ഹെവി വാഹനങ്ങള്‍, ടാക്സികള്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായിരുന്ന നിബന്ധനയാണ് സ്വകാര്യ വ്യക്തികളുടെ ഡ്രൈവറായും, ഹൗസ് ഡ്രൈവറായും ജോലിയെടുക്കുന്നവര്‍ക്കും ബാധകമാക്കിയത്. അടുത്തമാസം ഒന്ന് മുതല്‍ പുതിയചട്ടം നിലവില്‍ വരും.
ദുബായ്: രാജ്യത്ത് സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷം തോറും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു. നേരത്തേ ഹെവി വാഹനങ്ങള്‍, ടാക്സികള്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായിരുന്ന നിബന്ധനയാണ് സ്വകാര്യ വ്യക്തികളുടെ ഡ്രൈവറായും, ഹൗസ് ഡ്രൈവറായും ജോലിയെടുക്കുന്നവര്‍ക്കും ബാധകമാക്കിയത്. അടുത്തമാസം ഒന്ന് മുതല്‍ പുതിയചട്ടം നിലവില്‍ വരും. നൂറുകണക്കിന് മലയാളികളാണ് ദുബായില്‍ സ്വകാര്യ ഡ്രൈവര്‍മാരായി ജോലിചെയ്യുന്നത്.
സ്വകാര്യവ്യക്തികളുടെ ഡ്രൈവര്‍മാരും ഹൗസ് ഡ്രൈവര്‍മാരും ഇതുവരെ പത്ത് വര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായാല്‍ മതിയായിരുന്നു. പുതിയചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ വര്‍ഷവും സ്വകാര്യ ഡ്രൈവര്‍മാരും ആര്‍ടിഎ അംഗീകൃത ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയരാകണം.
അപസ്മാരം, ഹൃദ്രോഗം, നേത്രരോഗങ്ങള്‍, നാഡീ തകരാറുകള്‍, അമിതരക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തുന്നത്. ഡ്രൈവിങ് സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന ഇത്തരം അസുഖങ്ങള്‍ മൂലം യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ടിഎ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ജമാല്‍ അസ്അദ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.