Currency

രൂപയുടെ ഇടിവ്; ഇന്ത്യയിലേക്ക് പണം അയക്കാന്‍ ഗള്‍ഫിലെ പണമിടപാടു സ്ഥാപനങ്ങളില്‍ വന്‍തിരക്ക്

സ്വന്തം ലേഖകന്‍Thursday, October 4, 2018 12:04 pm

ദുബായ്: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ, ഇന്ത്യയിലേക്ക് പണം അയക്കാന്‍ ഗള്‍ഫിലെ പണമിടപാടു സ്ഥാപനങ്ങളില്‍ വന്‍തിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ മൂല്യമാണ് മിക്ക ഗള്‍ഫ് കറന്‍സികള്‍ക്കും ഇപ്പോള്‍ ലഭിക്കുന്നത്.

രൂപയുടെ മൂല്യതകര്‍ച്ച മുന്‍നിര്‍ത്തി ഇന്ത്യന്‍ പ്രവാസികള്‍ പരമാവധി തുക നാട്ടിലേക്ക് അയക്കാനുള്ള തിടുക്കത്തിലാണ്. മാസാദ്യം കൂടിയായതിനാല്‍ മിക്ക പണമിടപാട് സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പിന്നിട്ട ആഴ്ചകളില്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ മുപ്പതു ശതമാനം വരെ വര്‍ധന ഉണ്ടായെന്ന് പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ അറിയിച്ചു.

ഖത്തര്‍ റിയാല്‍ ഇരുപത് രൂപക്ക് മുകളിലാണ് രാവിലെ വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച ചരിത്രത്തില്‍ ആദ്യമായി യു.എ.ഇ ദിര്‍ഹം വിനിമയ നിരക്ക് 20 രൂപയും കടന്നിരുന്നു. ഇന്നു കാലത്ത് 19.96 എന്ന നിലക്കാണ് വ്യാപാരം. ഗള്‍ഫിലെ മറ്റു കറന്‍സികളും മികച്ച നേട്ടം ഉറപ്പാക്കി. ഒമാന്‍ റിയാല്‍ 190.64, സൗദി റിയാല്‍ 19.57 രൂപ എന്നിങ്ങനെയാണു നിരക്കുകള്‍. കുവൈത്ത് ദിനാര്‍ 240 രൂപക്കും മുകളിലാണ്. രൂപയുടെ വിനിമയ നിരക്ക് ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x