Currency

ഏറ്റവും സുരക്ഷിത വിമാനക്കമ്പനികളില്‍ ബ്രിട്ടീഷ് എയര്‍വേസ് പതിനെട്ടാമത്

സ്വന്തം ലേഖകൻSaturday, January 7, 2017 7:39 am

ലണ്ടൻ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനകമ്പനികളുടെ പട്ടികയിൽ ബ്രിട്ടീഷ് എയർവേസിന് പതിനെട്ടാം സ്ഥാനം. ജര്‍മനിയിലെ ഹാംബുര്‍ഗ് ആസ്ഥാനമായ ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡേറ്റ ഇവാലുവേഷന്‍ സെന്റര്‍ പുറത്തുവിട്ട പട്ടികയിൽ ഹോങ്കോങ് ആസ്ഥാനമായ കാത്തേ പസഫിക്കാണ് ഒന്നാം സ്ഥാനത്ത്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എയര്‍ ന്യൂസിലാന്‍ഡും ചൈനീസ് എയര്‍ലൈന്‍സ് ആയ ഹൈനാനും നിൽക്കുന്നു. ഖത്തര്‍ എയര്‍വെയ്സ്, കെഎല്‍എം, തായ് എയര്‍ലൈനായ ഏവ, എമിറേറ്റ്‌സ് എന്നി എയര്‍ലൈന്‍സുകളാണ് സുരക്ഷിതത്വത്തിന്റെ റാങ്കിങ്ങില്‍ നാലു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍.

60 എയർലൈനുകളുള്ള പട്ടികയിൽ എയര്‍ ഇന്ത്യ 39 ആം സ്ഥാനത്താണ്. എത്തിഹാദ്, ക്വന്‍ദാസ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ഓള്‍ നിപ്പോണ്‍ എയര്‍വെയ്സ്, ലുഫ്താന്‍സ എന്നീ വിമാന കമ്പനികളായാണ് എട്ടു മുതല്‍ 12 വരെയുള്ള സ്ഥാനങ്ങളില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x