Currency

മാലിന്യനിർമ്മാജന വാഹനങ്ങൾക്ക് സുരക്ഷയൊരുക്കാൻ പുത്തൻ സംവിധാനവുമായി ദുബായ്

സ്വന്തം ലേഖകൻThursday, September 22, 2016 3:30 pm

ശുചീകരണപ്രവർത്തനം എളുപ്പമാക്കുന്നതിനും ശുചീകരണം നടത്തുന്ന വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനും വേണ്ടി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന 11 ട്രക്കുകൾ ദുബായ് മുനിസിപ്പാലിറ്റി നിരത്തിലിറക്കി.

ദുബായ്: ശുചീകരണപ്രവർത്തനം എളുപ്പമാക്കുന്നതിനും ശുചീകരണം നടത്തുന്ന വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനും വേണ്ടി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന 11 ട്രക്കുകൾ ദുബായ് മുനിസിപ്പാലിറ്റി നിരത്തിലിറക്കി. മുന്നറിയിപ്പു ലൈറ്റുകള്‍, പിന്നിലുള്ള തൊഴിലാളികളെ ഡ്രൈവര്‍ക്കു വ്യക്തമായി കാണാനാവുന്ന സംവിധാനം തുടങ്ങിയവ ഉൾക്കൊള്ളുന്ന ട്രക്കുകളിൽ റിമോട്ട് സെൻസറിങ്ങുമുണ്ട്.

എല്ലാ സംവിധാനവും വാഹനത്തിനുള്ളിൽ ഇരുന്ന് തന്നെ ഡ്രൈവർക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും ഗതാഗത സുരക്ഷ മുൻ നിർത്തിയാണു പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിൽ ട്രക്കുകൾ ഉപയോഗിക്കുന്നതെന്നും വേസ്റ്റ് മാനേജ്മെന്റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മാജിദ് സിഫായി പറഞ്ഞു. സുരക്ഷ വർദ്ധിപ്പിച്ച് മനുഷ്യാധ്വാനം പരമാവധി കുറയ്ക്കുന്ന ഈ വാഹനങ്ങൾ പരിസ്ഥിതിയ്ക്ക് ഇണങ്ങുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x