
മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലസാനനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ അന്തിമ വിചാരണ തുടങ്ങി. വിക്ടോറിയൻ സുപ്രീം കോടതിയിലാണു വിചാരണ തുടരുന്നത്.
പ്രതികളായ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുണും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനായി ഇരുവരും സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയത് ഉൾപ്പെടെയുള്ള വിവരങ്ങളുടെ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഇരുവരുടെയും ഡയറിക്കുറിപ്പുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ജൂറിക്കു മുന്നിലുള്ള വിചാരണ നടപടികൾ വരും ദിവസങ്ങളിലും തുടരും.
2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെൽബണിലെ എപ്പിങ്ങിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.