Currency

പൊതുമാപ്പ്; അനധികൃത താമസക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Thursday, May 25, 2017 12:42 pm

റിയാദ്: ഒരു മാസം കൂടി പൊതുമാപ്പ് ഇളവുകാലം അവശേഷിക്കെ പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ എക്‌സിറ്റ് നേടിയ അനധികൃത താമസക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതു വരെ 26,442 പേര്‍ ഔട്ട് പാസിനായി എംബസിയുടെ സഹായം തേടിയതായും എംബസി അറിയിച്ചു. ഇതില്‍ ഭൂരിപക്ഷത്തിനും എക്‌സിറ്റ് ലഭിച്ചതായാണ് വിവരം. റിയാദില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രത്തില്‍ പതിനായിരത്തോളം പേരാണ് എക്‌സിറ്റ് നേടിയത്.

നിയമ ലംഘകരായ താമസക്കാര്‍ക്ക് സൗദി അറേബ്യ നല്‍കിയ ഇളവുകാലം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചത്. ഇപ്പോഴും എക്‌സിറ്റ് നേടിയിട്ടും രാജ്യം വിടാതെ കഴിയുന്നവരുണ്ട്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ഇവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

അതേസമയം പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ഇതുവരെ രാജ്യം വിട്ട ഇന്ത്യക്കാരുടെ കൃത്യമായ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെന്നും എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x