Currency

നിയോം ഖലീജ് വിമാനത്താവളം തുറന്നതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

സ്വന്തം ലേഖകന്‍Thursday, June 27, 2019 7:37 pm

റിയാദ്: നിയോം ഖലീജ് വിമാനത്താവളം തുറന്നതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തബൂക്കിനടത്ത് ശര്‍മ മേഖലയിലാണിത്. കേമേഴ്ഷ്യല്‍ ആവശ്യങ്ങള്‍ക്കായുള്ള വിമാനത്താവളമായാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 30 മുതലാണ് വിമാന സര്‍വീസ് ആരംഭിക്കുക.

ഒന്നാംഘട്ട നിര്‍മാണ ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. നിയോം പദ്ധതിക്ക് കീഴിലെ നിക്ഷേപകരുടെയും തൊഴിലാളികളുടെയും യാത്രക്ക് വിമാനത്താവളം ഉപയോഗിക്കും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x