Currency

സൗദിയില്‍ 17 വര്‍ഷത്തിനിടെ മയക്കുമരുന്ന് കേസുകളില്‍ 264% വര്‍ധന

സ്വന്തം ലേഖകന്‍Saturday, February 25, 2017 1:01 pm

1999-2016 കാലയളവിനിടെ 264 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇത് വളരെ ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയെ പ്രയാസപ്പെടുത്തുന്ന സാമൂഹിക പ്രശ്നങ്ങളില്‍ ഒന്നാണ് മയക്കുമരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദ്: സൗദിയില്‍ മയക്ക് മരുന്ന് കേസുകളില്‍ വര്‍ധനവ്. 17 വര്‍ഷത്തിനിടയില്‍ സൗദിയില്‍ മയക്കുമരുന്ന് കേസുകളില്‍ 264 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ (എന്‍.സി.എന്‍.സി) മേധാവി അബ്ദുല്‍ഇലാഹ് ശരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

1999-2016 കാലയളവിനിടെ 264 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇത് വളരെ ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയെ പ്രയാസപ്പെടുത്തുന്ന സാമൂഹിക പ്രശ്നങ്ങളില്‍ ഒന്നാണ് മയക്കുമരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രതലത്തിലും പ്രാദേശികതലങ്ങളിലും മയക്ക് മരുന്നിന്റെ ഉപയോഗം ഉത്കണ്ഠാജനകമായ രീതില്‍ വര്‍ധിക്കുകയാണ്. പന്ത്രണ്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരാണ് മയക്കുമരുന്നുകള്‍ക്ക് അടിമകളാകുന്നതില്‍ കൂടുതല്‍ പേരെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x