
റിയാദ്: പരിശുദ്ധ റമദാനില്‍ മക്കയിലും മദീനയിലുമത്തെുന്ന ഉംറ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സൗദി മന്ത്രിസഭ. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ഇരു ഹറമിലും തീര്‍ഥാടകര്‍ക്കും, സന്ദര്‍ശകര്‍ക്കുമുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകളും സജ്ജമാണെന്നും മന്ത്രിസഭ അറിയിച്ചു.
റമദാനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് സജ്ജീകരണങ്ങള്‍ ഉറപ്പു വരുത്തിയിട്ടുള്ളത്. ഹറമുകളിലെ എല്ലാ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും റമദാനില്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ തീര്‍ഥാടകര്‍ക്ക് ഇഹറാമില്‍ പ്രവേശിക്കാനുള്ള മീഖാത്ത് പള്ളികള്‍, കര, കടല്‍, വായു മാര്‍ഗം സൗദിയിലത്തെുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എന്നിവയും അധികൃതര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
വിമാനത്താവളങ്ങള്‍, കപ്പല്‍ തുറമുഖം, കര മാര്‍ഗമത്തെുന്ന കവാടങ്ങള്‍ എന്നിവ പൂര്‍ണ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫിന് ഇരു ഹറമിലും പ്രത്യേക ഭാഗം നിര്‍ണയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷനിലൂടെ മാത്രമാണ് ഇഅ്തികാഫിന് അനുമതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.