Currency

വിസ ഫീസ് വർധനവിൽ സൗദി ഇളവ് നൽകുന്നു

സ്വന്തം ലേഖകൻFriday, November 18, 2016 11:15 am

സൗദി അറേബ്യയുമായി തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങൾക്ക് വിസാ ഫീസില്‍ ഇളവ് അനുവദിക്കുമെന്ന് ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയ്ക്ക് നൽകിയ അഭിമുഖത്തിൽ സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് അല്‍ ഖസബിയാണ് അറിയിച്ചത്.

റിയാദ്: വിസ ഫീസ് വർധനവിൽ സൗദി ഇളവ് നൽകിയേക്കുമെന്ന് സൂചന. സൗദി അറേബ്യയുമായി തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങൾക്ക് വിസാ ഫീസില്‍ ഇളവ് അനുവദിക്കുമെന്ന് ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയ്ക്ക് നൽകിയ അഭിമുഖത്തിൽ സൗദി വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് അല്‍ ഖസബിയാണ് അറിയിച്ചത്.

രാജ്യത്തെ മുഴുവന്‍ വിസാ ഫീസുകളുടെയും നിരക്ക് കഴിഞ്ഞ മാസം ഉയർത്തിയിരുന്നു. എണ്ണ വിലയിടിവ് മൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് വിസ ഫീസ് വർധിപ്പിച്ചത്. ഇക്കാര്യത്തിൽ നേരത്തെ യു.എസ്.എ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതേ ഇളവ് ആണിപ്പോൾ കരാറില്‍ ഏര്‍പ്പെടുന്ന മറ്റു രാജ്യങ്ങള്‍ക്കും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x