സര്‍ക്കാര്‍ ജോലി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് നേരത്തെ കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതം സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യപ്പെടുമായിരുന്നു. ഈ നടപടി നിയമം അനുശാസിക്കുന്നില്ല എന്നതാണ് വസ്തുത.
റിയാദ്: സൗദിയില്‍ കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനുള്ള നിര്‍ദേശം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നല്‍കി.
സര്‍ക്കാര്‍ ജോലി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് നേരത്തെ കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതം സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യപ്പെടുമായിരുന്നു. ഈ നടപടി നിയമം അനുശാസിക്കുന്നില്ല എന്നതാണ് വസ്തുത.
അതേസമയം പുതിയ നിര്‍ദേശം വന്നെങ്കിലും രാജ്യത്തെ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ അനുവാദമില്ലാതെ പാസ്പോര്‍ട്ട് നേടാനോ വിദേശത്ത് പോകുവാനോ സാധിക്കില്ലെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.