Currency

സൗദിയില്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ അരലക്ഷത്തോളം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കും

സ്വന്തം ലേഖകന്‍Friday, October 9, 2020 4:04 pm
transport
Villa-kochi-Kerala

റിയാദ്: സൗദിയില്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ അരലക്ഷത്തോളം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് ധാരണയായി. ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും തമ്മിലാണ് ധാരണയിലെത്തിയത്. എന്നാല്‍ പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മേഖലകള്‍ ഏതൊക്കെ എന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

ട്രാന്‍സ്പോര്‍ട്ട് രംഗത്തെ നാല്‍പത്തിഅയ്യായിരത്തിലധികം വരുന്ന തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടത്തുന്നതിനാണ് തീരുമാനം. ട്രാന്‍സ്പോര്‍ട്ട് രംഗത്തെ തൊഴിലുകള്‍ മേഖലകള്‍ തിരിച്ച് ചിലത് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് ധാരണ. എന്നാല്‍ ഇവ ഏതൊക്കെയാണെന്ന കാര്യം മന്ത്രാലയം വിശദീകരിച്ചിട്ടില്ല. സ്വദേശികളായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്ന പുതിയ ആപ്ലിക്കേഷനും മന്ത്രാലയം രൂപം നല്‍കി.

സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ ഒഴിവു സമയങ്ങളെ ഉപയോഗപ്പെടുത്തി തൊഴില്‍ ചെയ്യുന്നതിനും അപ്ലിക്കേഷന്‍ സഹായിക്കും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x