Currency

സൗദിയില്‍ വിനോദ സഞ്ചാര മേഖല പുരോഗതിയുടെ പാതയില്‍, പതിനാറ് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍

സ്വന്തം ലേഖകന്‍Wednesday, October 30, 2019 12:36 pm

റിയാദ്: സൗദിയില്‍ വിനോദ സഞ്ചാര മേഖല പുരോഗതിയുടെ പാതയില്‍. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നൂറു ദശലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം വകുപ്പ് അറിയിച്ചു. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ഉഖൈല്‍ അല്‍ ഖത്തീബാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ സൗദിയുടെ വാതായനം തുറക്കുകയാണ്. നിലവില്‍ പതിനെട്ടു ദശലക്ഷം സന്ദര്‍ശകരാണ് രാജ്യത്തു എത്തുന്നത്. 2030 ഓടെ പ്രതിവര്‍ഷം നൂറു ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. ഒപ്പം പതിനാറ് ലക്ഷത്തോളം പേര്‍ക്ക് ഈ മേഖലയില്‍ തൊഴിലവസരങ്ങളും ലഭ്യമാകും. നിലവില്‍ ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനമാണ് വിനോദസഞ്ചാര മേഖല സംഭാവന ചെയ്യുന്നത്. ഇത് പത്തുശതമാനമായി ഉയര്‍ത്താനാണ് പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x