Currency

സൗദി സര്‍ക്കാര്‍ വകുപ്പുകളിലേക്ക് തൊഴില്‍ വിസകള്‍ അനുവദിച്ചു

സ്വന്തം ലേഖകന്‍Monday, October 23, 2017 8:30 am

സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശ ജീവനക്കാരെ റിക്രൂട് ചെയ്യുന്നതിന് 9,739 വിസകള്‍ വിതരണം ചെയ്തതായാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചത്. ഇതില്‍ 6,696 പുരുഷന്‍മാരും ബാക്കിയുളളവര്‍ സ്ത്രീകളുമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളിലേക്കുളള റിക്രൂട്മെന്റിനാണ് ഏറ്റവും കൂടുതല്‍ വിസകള്‍ മനുവദിച്ചത്.

റിയാദ്: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് സൗദി 10,000 തൊഴില്‍ വിസകള്‍ അനുവദിച്ചു. തൊഴില്‍ സാമൂഹിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ആറു മാസത്തിനിടെയാണ് വിദേശ റിക്രൂട്മെന്റിന് ഇത്രയും വിസകള്‍ അനുവദിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശ ജീവനക്കാരെ റിക്രൂട് ചെയ്യുന്നതിന് 9,739 വിസകള്‍ വിതരണം ചെയ്തതായാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചത്. ഇതില്‍ 6,696 പുരുഷന്‍മാരും ബാക്കിയുളളവര്‍ സ്ത്രീകളുമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളിലേക്കുളള റിക്രൂട്മെന്റിനാണ് ഏറ്റവും കൂടുതല്‍ വിസകള്‍ മനുവദിച്ചത്.

സൗദിയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ മൂന്നു വര്‍ഷത്തിനകം പിരിച്ചു വിടുമെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതിനിടെയാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശ ജീവനക്കാരെ റിക്രൂട് ചെയ്യുന്നതിന് വിസകള്‍ വിതരണം ചെയ്തതായി തൊഴില്‍ മന്ത്രാലയം അറിയിച്ചത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x